ശങ്കരാ…നാദ ശരീരാ…പരാ…

1979ലെ സ്വർണ്ണകമലം പുരസ്‌കാരം നേടിയ സംഗീതപ്രധാനമായ ചലച്ചിത്രമായിരുന്നു ശങ്കരാഭരണം. കെ. വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളൊക്കെയും ഏറെ സംഗീത ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ചിത്രത്തിലെ ശങ്കരാ…നാദ ശരീരാ…പരാ… എന്ന ഗാനം എസ്പിബി എന്ന ഗായകനെ ജനകീയനാക്കാൻ ഏറെ സഹായിച്ചു. എസ്പിബിയുടെ ശബ്ദമാധുര്യം തെന്നിന്ത്യ കടന്ന് സംഗീതാസ്വാദകരുടെ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി… വെട്ടൂര സുന്ദരരാമ മൂർത്തിയുടെ വരികളെ എസ്പിബി ആസ്വാദരിലേക്ക് പെയ്തിറക്കി. 80 കളിലെ ഗാനമേള വേദികളിൽ ശങ്കരാ… നാദ.. ശരീരാപരാ എന്ന ഗാനം പ്രതിധ്വനിച്ചു.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒരു ഇതിഹാസ അത്ഭുതമാണ് ശങ്കരഭരണമെന്ന് എസ്പിബി തന്നെ ഒരിക്കൽ പറയുകയുണ്ടായി.
’30 വർഷത്തിലധികമായള്ള ഈ സംഗീതയാത്രയിൽ ഞാൻ ശങ്കരഭരണത്തെക്കുറിച്ച് എത്ര മണിക്കൂർ സംസാരിച്ചു എന്നത് അനന്തമാണ്. ചിത്രം തെലുങ്കിൽ ചിത്രീകരിച്ച സമയം ഞാൻ ഇപ്പോഴും ഓർക്കുന്നു. ചലച്ചിത്ര നിർമാതാവ് കെ. വിശ്വനാഥൻ എന്റെ വീട്ടിൽ എത്തി എന്റെ പിതാവിനോട് കഥ വിവരിച്ചു. ആ സമയത്ത് ഞാൻ ഒരു ദിവസം 3 മുതൽ 4 റെക്കോർഡിംഗുകൾ വരെ നടത്തുമായിരുന്നു.
മറ്റ് ട്രാക്കുകൾക്ക് മുമ്പായി ഈ ചിത്രത്തിന്റെ ഗാനങ്ങൾ റെക്കോർഡു ചെയ്യാമോ എന്ന് എന്നോട് ചോദിക്കാൻ അദ്ദേഹം അച്ഛനോട് അഭ്യർത്ഥിച്ചു. ഞാൻ ക്ലാസിക്കൽ സംഗീതത്തിൽ നിപുണനല്ലെന്നും ഞാനല്ലാതെ മറ്റൊരാൾ ഈ പാട്ട് പാ
ടുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ, ആ പാട്ട് പാടാനായി എന്നെ പരിശീലിപ്പിച്ചതിന് കെ വിശ്വനാഥിന്റെ സഹായി പുകഴേന്തിയായിരുന്നു. അദ്ദേഹത്തോട് ഞാൻ ഏറെ നന്ദി പറയുന്നു…’
ചിത്രത്തിന്റെ സംഗീത മാധുര്യം കൊണ്ട് തന്നെ നിരവധി ശങ്കരാഭരണം എന്ന ചിത്രം നിരവധി പുരസ്‌കാരങ്ങൾ നേടി. മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്‌കാരം കെ.വി മഹാദേവനും മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം എസ്.പി ബാലസുബ്രഹ്മണ്യവും മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം വാണി ജയറാമും നേടി.
Story Highlights – sankara … nadha … sareera…para,sankarabharanm cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here