സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കണ്ണൂരിൽ ചികിത്സയിലായിരുന്ന 75കാരൻ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂരാണ് മരണം റിപ്പോർട്ട് ചെയ്തത്. പേരാവൂർ കാഞ്ഞിരപുഴ സ്വദേശി പഞ്ചാരയിൽ സലാം ഹാജി ആണ് മരിച്ചത്. 75 വയസായിരുന്നു.
സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച്തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർധക്യ സഹജമായ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ 17നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിലേറെയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണ് കണ്ണൂരിലേത്. എറണാകുളം ജില്ലയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിരുന്നു. പനങ്ങാട് സ്വദേശിനി ലീല(82), വാഴക്കുളം സ്വദേശിനി അൽഫോൺസ(57) എന്നിവരാണ് മരിച്ചത്. കളമശേരി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം.
Story Highlights – Covid 19, Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here