Advertisement

എ. പി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ; ടോം വടക്കൻ ദേശീയ വക്താവ്

September 26, 2020
2 minutes Read

ബിജെപിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ പി അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അരവിന്ദ് മോനോൻ തുടങ്ങി മൂന്ന് മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു.

എ. പി അബ്ദുള്ളക്കുട്ടിയെ പാർട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് തെരഞ്ഞെടുത്തത്. ടോം വടക്കൻ ദേശീയ വക്താവാകും. ഡൽഹിയിൽ നിന്നുള്ള അരവിന്ദ് മോനോൻ ദേശീയ സെക്രട്ടറിയായും പട്ടികയിൽ ഇടംനേടി. അഹമ്മദാബാദിൽ നിന്നുള്ള രാജീവ് ചന്ദ്രശേഖറും പാർട്ടി ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. കർണാടകയിൽ നിന്നുള്ള തേജസ്വി സൂര്യയെ യുവമോർച്ച ദേശീയ പ്രസിഡന്റായും തെരഞ്ഞെടുത്തു.

Read Also :എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു; താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി

പാർട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരൻ എത്തുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എ.പി അബ്ദുള്ളക്കുട്ടി പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. കേരളത്തിൽ ബിജെപി നേതൃത്വത്തിന്റെ ഭാഗമായുള്ള ആരും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Story Highlights A P Abdullakutty, Tom vadakkan, Rajeev Chandrasekhar, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top