ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിർദേശം

bineesh kodiyeri

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിർദേശം. സ്വത്തുവകകൾ തങ്ങളുടെ അനുമതിപ്രകാരം അല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി.

Read Also : മന്ത്രി ജലീലിനേയും, ബിനീഷ് കോടിയേരിയേയും വീണ്ടും ചോദ്യം ചെയ്യും

ഇഡി രജിസ്‌ട്രേഷൻ വകുപ്പിന് ഇതുസംബന്ധിച്ച് കത്ത് നൽകി. അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണൻ ആണ് കത്ത് നൽകിയത്. നേരത്തെ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു.

Story Highlights bineesh kodiyeri, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top