ഉക്രൈനിൽ വിമാനാപകടം; 22 മരണം

ukraine

ഉക്രൈനിലെ കീവിൽ സൈനിക വിദ്യാർത്ഥികൾ സഞ്ചരിച്ച വിമാനം തകർന്നു. സംഭവത്തിൽ 22 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 28 പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. വ്യോമസേനാ ഉദ്യോഗസ്ഥരും കേഡറ്റുകളും സംഘത്തിൽ ഉൾപ്പെടുന്നു. 21 സൈനിക വിദ്യാർത്ഥികളും ഏഴ് വിമാന ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിംഗിനിടയിലാണ് അപകടം.

Read Also : ഉക്രൈന്‍ വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ഇറാനെന്ന് സംശയം

രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നാല് പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും വിവരം. തെരച്ചിൽ തുടരുകയാണ്. ആന്റനോവ്-20 വിഭാഗത്തിൽ പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഗ്രെയാഷ്‌ചെൻകോ എഎഫ്പിയോട് പ്രതികരിച്ചു.

Story Highlights ukraine, aeroplane accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top