കെ സുരേന്ദ്രന് സുരക്ഷാ ഭീഷണി; എക്‌സ് കാറ്റഗറി സുരക്ഷ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി നൽകിയ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.
ഇതിന്റെ ഭാഗമായി കെ സുരേന്ദ്രന് ഗൺമാനെ അനുവദിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് കമ്മീഷണർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകി. നേരത്തെ സുരേന്ദ്രന് പൊലീസ് സുരക്ഷ അനുവദിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.
Story Highlights – k surendran, x catagory protection
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here