ലൈഫ് മിഷൻ- സ്വർണക്കടത്ത് കേസുകൾ: പരസ്പരം ആശയവിനിമയം നടത്തി വിവിധ അന്വേഷണ ഏജൻസികൾ

ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസുകളിൽ വിവിധ അന്വേഷണ ഏജൻസികൾ തമ്മിൽ ആശയവിനിമയം നടത്തി. ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, കസ്റ്റംസ്, എൻഐഎ ഉന്നത ഉദ്യോഗസ്ഥരാണ് യോഗം ചേർന്നത്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗത്തിൽ ധാരണയായി.
ലൈഫ്, സ്വർണക്കടത്ത് കേസുകളിൽ അന്വേഷണ പുരോഗതി ഇവർ വിലയിരുത്തി. ദേശീയ അന്വേഷണ സുരക്ഷാ ഉപദേഷ്ടാവിനെ അന്വേഷണ പുരോഗതി അറിയിച്ചു. കേസ് ഏറ്റെടുത്ത സിബിഐ കൊച്ചി യൂണിറ്റ് കൊച്ചി യുണിടാക് ഓഫീസിലും തൃശൂരിലെ ചിലയിടങ്ങളിലും പരിശോധന നടത്തിയിരുന്നു.
Read Also : സിബിഐ കേസെടുത്തതോടെ ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ
അതേസമയം സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യുണിടാക്കും സെയിൻ വെഞ്ചേഴ്‌സുമാണ് ഒന്നും രണ്ടും പ്രതികൾ. ലൈഫ് മിഷൻ സിഇഒ യു വി ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ ഉടൻ രേഖപ്പെടുത്തും.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഡാലോചനക്കുറ്റം എന്നിവയാണ് എഫ്‌ഐആറിൽ പ്രാഥമികമായി ചുമത്തിയിരിക്കുന്നത്. 20 കോടിയുടെ പദ്ധതിയിൽ ഒൻപത് കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിക്കാരനായ അനിൽ അക്കര എംഎൽഎയുടെ ആരോപണം. 4.25 കോടി രൂപയുടെ കമ്മീഷൻ സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ലഭിച്ചുവെന്നത് സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാർ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Story Highlights – life mission, gold smuggling, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here