ഒഡീഷയിൽ വ്യാജ കൊവിഡ് വാക്‌സിൻ നിർമാണം; ഒരാൾ അറസ്റ്റിൽ

ഒഡീഷയിൽ വ്യാജ കൊവിഡ് വാക്‌സിൻ നിർമിച്ച ഒരാൾ അറസ്റ്റിൽ. ബാർഗഢ് ജില്ലയിലാണ് സംഭവം.
ഒൻപതാം ക്ലാസ് വിദ്യാഭ്യാസമുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.

വ്യാജ കൊവിഡ് വാക്‌സിൻ നിർമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രഹ്ലാദ് ബിസിയുടെ നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കൊവിഡ് വാക്‌സിനെന്ന ലേബൽ ഒട്ടിച്ച നിരവധി കുപ്പികൾ റെയ്ഡിൽ പിടിച്ചെടുത്തു. രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതർ പറഞ്ഞു.

Story Highlights Covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top