മൻമോഹൻ സിംഗിന് ജന്മദിന ആശംസയുമായി രാഹുൽ ഗാന്ധി ‘താങ്കളെ പോലൊരു പ്രധാനമന്ത്രിയുടെ അസാന്നിധ്യം രാജ്യം മനസിലാക്കുന്നു’

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് ഇന്ന് 88ന്റെ നിറവിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്ന് കുറിച്ചത് ഇങ്ങനെ,

‘മൻമോഹൻ സിംഗിനെ പോലെ ആഴമുള്ളൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമർപ്പണം എല്ലാം നമുക്ക് എല്ലാവർക്കും പ്രചോദനമാണ്. അദ്ദേഹത്തിന് നല്ലൊരു വർഷം ആശംസിക്കുന്നു.’

കോൺഗ്രസിന്റെ ഒഫീഷ്യൽ ട്വിറ്റര്‍ അക്കൗണ്ടിലും മൻമോഹൻ സിംഗിന് ആശംസ സന്ദേശമെത്തി. മഹത്വത്തിലേക്കുള്ള തന്റെ യാത്രയിൽ കോടിക്കണക്കിന് ആളുകളെ അദ്ദേഹം ഒപ്പം കൂട്ടി.

Read Also : ഗുജറാത്ത് കലാപം: സിവില്‍ കേസുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തന്‍

ലോക നേതാക്കളിൽ മികച്ച ഒരാളാണ് മൻമോഹനെന്നും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ദർശനം വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോണ്‍ഗ്രസ്. തന്റെ ഉയർച്ചതാഴ്ചകളിൽ നയിച്ച ഈ മകനോട് ഇന്ത്യ എക്കാലവും കടപ്പെട്ടിരിക്കുമെന്നും കോൺഗ്രസിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ കുറിച്ചിട്ടുണ്ട്.

മൻമോഹൻ സിംഗിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംഗ് തുടങ്ങി സാമൂഹ്യ രാഷ്ട്രിയ മേഖലയിലെ പ്രമുഖർ ജന്മദിന ആശംസകൾ നേർന്നു. 2004 മുതൽ 2014 വരെയുള്ള കാലം കോൺഗ്രസിന്റെ നേത്യത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിനെ നയിച്ച ഡോ. മൻ മോഹൻ സിംഗ് തീർത്തും ലളിതമായാണ് ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത്.

Story Highlights manmohan singh, rahul gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top