കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; യുവതി ജന്മം നൽകിയ ഇരട്ടക്കുട്ടികൾ മരിച്ചു

മലപ്പുറത്ത് കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാധി. മൂന്ന് ആശുപത്രികളാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു. കൊണ്ടോട്ടി കീഴ്‌ച്ചേരി സ്വദേശിനിയായ 20കാരിക്കാണ് ഈ ദുരനുഭവം.

ഇന്നലെ പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറ് മണിക്കാണ്. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലും യുവതി ചികിത്സ തേടി എത്തി. എന്നാൽ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടർന്ന് ആറ് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയുമായിരുന്നു. പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിച്ചു.

Read Also :സംസ്ഥാനത്ത് ഇന്ന് 7,445 പേർക്ക് കൂടി കൊവിഡ്; 3,391 പേർക്ക് രോഗമുക്തി

കൊവിഡ് നെഗറ്റീവ് ആയ ശേഷം യുവതി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയിരുന്നു. ആന്റിജൻ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് നെഗറ്റീവ് ആയത്. ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ചികിത്സ നൽകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top