ഇന്നത്തെ പ്രധാന വാർത്തകൾ (27-09-2020)

ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക
സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ്. പി. നായർക്കെതിരെ പ്രതികരിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക. പ്രതിഷേധത്തിൽ പങ്കെടുത്ത ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പൊലീസ് നടപടി ശരിയായില്ലെന്നും ഫെഫ്ക അറിയിച്ചു. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് ഫെഫ്ക പ്രതികരിച്ചു.
ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു
ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു. കൺവീനർ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാൻ തന്നെയാണ് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു.
കേരളത്തിൽ രണ്ടാംഘട്ടത്തിൽ ഗ്രാഫ് ഉയരാൻ തുടങ്ങി : ആരോഗ്യമന്ത്രി കെ.കെ ശൈലജ
കേരളത്തിൽ കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ഗ്രാഫ് ഫയരാൻ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവല്ല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Story Highlights – todays news headlines September 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here