സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 20 കൊവിഡ് മരണം

18 covid deaths confirmed

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 20 മരണം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 4,538 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,997 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ. 249 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 3,347 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,79922 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57,879 പേർ ചികിത്സയിലുണ്ട്.

Read Also :സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനം കൊവിഡിന്റെ വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനത്തിന്റെ തോത് നിർണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ രോഗ നിയന്ത്രണത്തിൽ സംസ്ഥാനം മുൻപിലായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ചെറിയ രീതിയിൽ ഇളക്കം സംഭവിച്ചു. ശരാശരി 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top