മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ്

6004 confirmed covid through contact

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രവൈറ്റ് സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഓഫീസിലെ ടൈപ്പിസ്റ്റിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇവരുമായി നേരിട്ട് സമ്പർക്കമില്ലാത്തതിനാൽ മുഖ്യമന്ത്രി ക്വാറന്റീനിൽ പോയിട്ടില്ല.

മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ, വി എസ് സുനിൽകുമാർ എന്നിവർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights covid 19, CM Press secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top