‘ക്ഷമാ ശീലം കാണിച്ചാൽ ശല്യക്കാർ പിന്നാലെ കൂടും, പെണ്ണ് രസിക്കുന്നു എന്ന തിയറിയും ഇറക്കും’ : ഡോ.സി.ജെ ജോൺ

dr cj john fb post on molestation

പൊതുയിടങ്ങളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ സ്ത്രീകൾ തന്നെ പ്രതികരിക്കണമെന്ന് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ ജോൺ. സമാന നിർദേശം മകൾക്കും നൽകിയിട്ടുണ്ടെന്നും ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

Read Also : സ്വന്തം താത്പര്യം മാത്രം നോക്കി ഭാര്യമാരെ പ്രസവ മുറിയിലേക്ക് തള്ളി വിടും മുമ്പ്….നാം വായിച്ചിരിക്കേണ്ട കുറിപ്പ്

കഴിഞ്ഞ ദിവസം ഡബിംഗ് താരം ഭാഗ്യലക്ഷ്മിക്കെതിരെ വിജയ് പി നായർ അശ്ലീല പരാമർശങ്ങളുള്ള വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ വിജയ് നായരെ ഭാഗ്യലക്ഷ്മിയും ദിയാ സനയും ചേർന്ന് കൈയേറ്റം ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഭാഗ്യലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഡോ.സി.ജെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഒരു പരിചയവും ഇല്ലാത്ത പെണ്ണിനെ ചുമ്മാ പിടിച്ച് രസിക്കാനും, വൃത്തി കെട്ട വാക്കുകൾ കൊണ്ട് അഭിഷേകം ചെയ്യാനും
വരുന്നവൻ ഭീരുവാണ്. വ്യക്തി വൈകല്യം ഉള്ള കക്ഷിയാണ്. ഉടൻ തല്ലു കൊണ്ടാൽ പിന്നെ ആ പെണ്ണിന്റെ പിറകെ പോവില്ല.
എല്ലാവരും ഇങ്ങനെ പ്രതികരിച്ചാൽ ഈ വർഗ്ഗം പൊതു ഇടത്തിൽ കുറയും. എന്നാൽ സൈബർ ഇടത്തിൽ നിന്നും ശല്യം വരുമ്പോൾ നിയമം കൂടെ നിന്നില്ലെങ്കിൽ പ്രയാസമാണ്. അത് കൊണ്ടാണ് ഈ വർഗം സൈബർ ഇടത്തിൽ ഇപ്പോൾ പെരുകുന്നത്.’- സി.ജെ. ജോൺ.

Story Highlights dr cj john fb post on molestation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top