Advertisement

എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കൊവിഡ് കണക്കുകൾ

September 28, 2020
Google News 1 minute Read
ernakulam kollam pathanamthitta covid

എറണാകുളം ജില്ലയിൽ ഇന്ന് 537 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 504 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 220 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

Read Also : കോട്ടയത്ത് 213 പേർക്ക് കൊവിഡ്; പാലക്കാട് 378 പേർക്ക് കൊവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 341 പേർക്ക് കൊവിഡ് ബാധ. ഇതിൽ ഒരാളൊഴികെ മറ്റെല്ലാവരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഒരാൾ ഇതരസംസ്ഥാനത്തു നിന്ന് എത്തിയതാണ്. 182 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

പത്തനംതിട്ട ജില്ലയിൽ ഇന്ന് 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 31 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 137 പേർ രോഗമുക്തി നേടി. 1840 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Story Highlights ernakulam kollam pathanamthitta covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here