Advertisement

കോട്ടയത്ത് 213 പേർക്ക് കൊവിഡ്; പാലക്കാട് 378 പേർക്ക് കൊവിഡ്

September 28, 2020
Google News 1 minute Read
kottayam palakkad covid update

കോട്ടയം ജില്ലയില്‍ പുതിയതായി 213 പേർക്ക് കൊവിഡ്. 209 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. രോഗബാധിതരില്‍ 108 പുരുഷന്‍മാരും 81 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 37 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. രോഗം ഭേദമായ 123 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9921 പേര്‍ രോഗബാധിതരായി. 6160 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20604 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Read Also : സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത് 225 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍

പാലക്കാട് ജില്ലയിൽ ഇന്ന് 378 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 55 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 18 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേർ എന്നിവർ ഉൾപ്പെടും. 200 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

Story Highlights kottayam palakkad covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here