Advertisement

സിബിഐയുടെ കാര്യക്ഷമത കുറയുന്നുവെന്ന് കണ്ടെത്തൽ; സ്ഥിതി ആശങ്കാജനകം

September 28, 2020
Google News 1 minute Read
cbi

സിബിഐയുടെ കാര്യക്ഷമത ആശങ്കാജനകമായി കുറയുന്നു എന്ന ഗൗരവകരമായ കണ്ടെത്തലുമായി ദേശീയ വിജിലൻസ് കമ്മീഷൻ. സിബിഐയുടെ സ്ഥാപിത ലക്ഷ്യം തന്നെ പരാജയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സിവിസി കണ്ടെത്തി.

സിബിഐ പ്രവർത്തനങ്ങൾ വിലയിരുത്തിയ സെൻട്രൽ വിജിലൻസ് കമ്മീഷൻ റിപ്പോർട്ടുകളിൽ എജൻസിയുടെ മെല്ലെപ്പോക്കും കാര്യക്ഷമത കുറവും സ്ഥിതിവിവര സഹിതം റിപ്പോർട്ടിൽ വിശദമാക്കുന്നു. സിബിഐയിൽ കേസുകളുടെ അന്വേഷണം അനന്തമായി വൈകുകയാണ്.

സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാർ വകുപ്പുകളുടെയും നിസ്സഹകരണം ആണ് ഇതിന് കാരണം എന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ഒരു വർഷമായി അന്വേഷണവും പരിശോധനയും നിലച്ചത് 1239 കേസുകളിൽ ആണ്. ഇതിൽ 744 പ്രധാന കേസുകൾ എറെ വിവാദമായവയും.

Read Also : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന നടത്താൻ സിബിഐ

ഇതിൽ തന്നെ 678 കേസുകളും എറെ ഗൗരവകരമായ അഴിമതി കേസുകൾ ആണ്. 25 ഗുരുതരമായ കേസുകളിൽ അഞ്ച് വർഷമായി അന്വേഷണം വൈകുന്നു. കഴിഞ്ഞ ഒരു വർഷം സിബിഐ രജിസ്റ്റർ ചെയ്യാൻ സാധിച്ചത് 608 എഫ്‌ഐആറുകളും 102 പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളും മാത്രമാണ്.

സിബിഐ കേസുകളുടെ നടത്തിപ്പിലെ വീഴ്ചയിലേയ്ക്കും സിവിസി റിപ്പോർട്ടിൽ ശ്രദ്ധ ക്ഷണിക്കുന്നു. 6226 അഴിമതി കേസുകളിൽ ആണ് വിചാരണ വൈകുന്നത്. ഇരുപത് വർഷം വരെയുള്ള കേസുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സുപ്രിംകോടതിയിലും ഹൈക്കോടതികളിലുമായി 11,380 അപ്പീലുകളും തീർപ്പ് കൽപ്പിക്കാതെ അനന്തമായി നീളുന്നു. സിബിഐയിലെ ഉദ്യോഗസ്ഥ ക്ഷാമവും രൂക്ഷമെന്ന് സിവിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. ചുരുക്കത്തിൽ സ്ഥാപിത പ്രവർത്തന ലക്ഷ്യങ്ങൾ പരാജയപ്പെടുത്തുന്ന സാഹചര്യമാണ് സിബിഐ അഭിമുഖീകരിക്കുന്നത് എന്നാണ് സിവിസി കണ്ടെത്തൽ.

Story Highlights cbi, cvc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here