Advertisement

ലോകത്തെ ഏറ്റവും ധനികരായ രാഷ്ട്രീയനേതാക്കളുടെ പട്ടികയിൽ സോണിയാ ഗാന്ധിയും ? [24 Fact Check]

September 28, 2020
Google News 2 minutes Read
Is Sonia Gandhi Among The World's Richest Politicians
  • ടീന സൂസൻ ടോം

ലോകത്തെ ഏറ്റവും ധനികരായ രാഷ്ട്രീയനേതാക്കളുടെ പട്ടികയിൽ സോണിയാ ഗാന്ധിയുണ്ടെന്ന് പ്രചാരണം. ഒരു ന്യൂസ് പേപ്പർ കട്ടിംഗിന്റെ സഹായത്തോടെയാണ് പ്രചാരണം. സംഘപരിവാർ അനുയായികൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വാർത്തയിൽ സോണിയാ ഗാന്ധിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ധനികരായ 20 രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ ഇന്ത്യയെ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാദം. ധനികരുടെ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിൻ, തായ്‌ലൻഡ് രാജാവ് എലിസബത്ത് രാജ്ഞി എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകളുമുണ്ട്. ആദ്യം പ്രസിദ്ധീകരിക്കുകയും പിന്നീട് തെറ്റെന്ന് തിരിച്ചറിഞ്ഞ് തിരുത്തുകയും ചെയ്ത ഒരു വാർത്തയാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ പഴയപടി തന്നെ പ്രചരിക്കുന്നത്.

വസ്തുതകൾ പരിശോധിച്ച വാർത്താ ഏജൻസി ലോകത്തിലെ ധനികാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ നിന്ന് സോണിയാ ഗാന്ധിയേയും, ഖത്തർ ഭരണാധികാരിയായിരുന്ന ഹമിദ് ബിൻ ഖലീഫ അൽ താനിയേയും ഒഴിവാക്കിയിട്ടുണ്ട്.

എഡിറ്ററുടെ നോട്ട് ഇങ്ങനെ :’ ഒരു വെബ്‌സൈറ്റിനെ ഉദ്ധരിച്ചാണ് സോണിയ ഗാന്ധിയുടേയും ഖത്തർ ഭരണാധികാരിയുടേയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ വിവരത്തിന്റെ ആധികാരികത ചോദ്യംചെയ്യപ്പെട്ടപ്പോൾ ഞങ്ങളത് നിരുപാധികം പിനവലിക്കുകയും ചെയ്തു.’

ഇന്ത്യൻ നിയമപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ കൃത്യമായ സ്വത്ത് വിവരം ഇലക്ഷൻ കമ്മിഷനെ രേഖാമൂലം അറിയിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ നേതാക്കളുടെ മുഴുവൻ വിവരങ്ങളും പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്.

Story Highlights Sonia Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here