‘എട്ട് വർഷം മുൻപ് എഴുതിയ ആദ്യ തിരക്കഥ വെളിച്ചം കണ്ടില്ല’; കുറിപ്പുമായി മിഥുൻ മാനുവൽ തോമസ്

ആദ്യമായി എഴുതിയ തിരക്കഥയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. എട്ട് വർഷങ്ങൾക്ക് മുൻപ് താൻ ആദ്യമായി എഴുതിയ തിരക്കഥ വെള്ളിത്തിര കണ്ടില്ലെന്നാണ് മിഥുൻ പറയുന്നത്. തിരക്കഥ അടങ്ങിയ കടലാസുകെട്ടുകളുടെ ചിത്രവും മിഥുൻ മാനുവൽ പങ്കുവച്ചു.

അഞ്ചാം പാതിരയാണ് മിഥുൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും മിഥുനായിരുന്നു. അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലേക്ക് അരങ്ങേറഅറം കുറിക്കാൻ ഒരുങ്ങുകയാണ് മിഥുൻ.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം

”Nostalgia post.. – The beginning..- എട്ടു വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം.. ! Of course കഥ വെള്ളിത്തിര കണ്ടിട്ടില്ല.. ???? എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നൻപൻ Robin Varghese”

Story Highlights Midhun manuel thomas, Facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top