Advertisement

ഈ ദൃശ്യങ്ങൾ കാർഷിക ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്റേതല്ല [24 Fact Check]

September 28, 2020
Google News 1 minute Read
these are not farmers strike protest 24 fact check
  • ലക്ഷ്മി പി.ജെ

കേന്ദ്രസർക്കാർ ഏകപക്ഷീയമായി പാസാക്കിയ കർഷകബില്ലുകൾക്കെതിരെ വൻ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബില്ലിനെ എതിർത്ത് സമരമുഖത്താണ്. കാഴ്ചക്കാരിൽ ആവേശം നിറച്ച് വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന കർഷക പ്രതിഷേധത്തിന്റെ ഒരു ആകാശ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സെപ്റ്റംബർ 24ന് ഡൽഹിയിലെ ബരഖംബ റോഡിൽ നടന്ന കർഷക പ്രതിഷേധമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

24 ഫാക്ട് ചെക്ക് ടീം നടത്തിയ അന്വേഷണത്തിൽ വ്യക്തമായത് ഈ ദൃശ്യങ്ങൾ കാർഷിക ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്റേതല്ല എന്നാണ്.

2019 ഫെബ്രുവരി 21 ന് നാസിക്കിൽ നടന്ന കിസാൻ ലോംഗ് മാർച്ചിന്റെ ദൃശ്യങ്ങളാണ് വ്യാജ തലക്കെട്ടോടെ ഇപ്പോൾ പ്രരിക്കുന്നത്. 2018 ൽ മുംബൈയിൽ നടന്ന ചില പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളും ഇത്തരത്തിൽ വ്യാജമായി പ്രചരിക്കുന്നുണ്ട്.

Story Highlights these are not farmers strike protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here