തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം നാലു പേര്‍ പിടിയില്‍

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി. കാറിന്റെ ബോണറ്റില്‍ വച്ച് കടത്തുകയായിരുന്ന കഞ്ചാവ് തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
ഇന്ന് രാവിലെ തൃശൂര്‍ ശക്തന്‍ നഗറില്‍ വച്ചാണ് കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിരവധി കേസുകളില്‍ പ്രതികളായ തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്.
വാഹനവും കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. മാര്‍ക്കറ്റില്‍ ഒന്‍പതു ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് ഇന്ന് പിടിച്ചെടുത്തത്.
Story Highlights – cannabis Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here