Advertisement

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ എ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷം

September 29, 2020
Google News 1 minute Read

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ എ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷം. ബെന്നി ബഹനാനോട് അനീതി കാട്ടിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ഗ്രൂപ്പിലെ രണ്ടാമനാകാന്‍ ചിലര്‍ നീക്കം നടത്തുന്നു. ബെന്നി ബഹനാനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തിയെന്നും നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസ് എ ഗ്രൂപ്പിനുള്ളിലെ തര്‍ക്കമാണ് ബെന്നി ബഹനാന്റെ രാജിയിലേക്ക് നയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ബെന്നി ബഹന്നാനെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനമായിരുന്നു. എം.എം. ഹസനെ കണ്‍വീനറാക്കാനായിരുന്നു നീക്കം. എന്നാല്‍ മാന്യമായി രാജിവയ്ക്കാന്‍ അവസരം ഒരുക്കണമെന്ന് ബെന്നി ബഹനാന്റെ ആവശ്യം പരിഗണിക്കുകയും ചെയ്തിരുന്നു.

അതിനിടെ ചില മാധ്യമങ്ങളിലൂടെ എ ഗ്രൂപ്പിലെ നേതാക്കള്‍ ബെന്നി ബഹനാനെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്നാണ് എ ഗ്രൂപ്പിലെ തന്നെ ചില നേതാക്കള്‍ ആരോപിക്കുന്നത്. പ്രധാനമായും കെ.സി. ജോസഫ്, തമ്പാനൂര്‍ രവി അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ആരോപണം.

അതിനിടെ കേരളാ രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള എംപിമാരുടെ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തി. എംപിമാരുടെ നീക്കം അനുവദിക്കരുതെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

Story Highlights Benny Behanan, A Group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here