Advertisement

സിബിഐ ലൈഫ് പദ്ധതിയില്‍ കേസ് എടുത്തത് അസ്വാഭാവിക നടപടി: കോടിയേരി ബാലകൃഷ്ണന്‍

September 29, 2020
1 minute Read
kodiyeri balakrishnan

സിബിഐ ലൈഫ് പദ്ധതിയില്‍ കേസ് എടുത്തത് അസ്വാഭാവിക നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. കോണ്‍സുലേറ്റുമായി ബന്ധമുള്ളവര്‍ കമ്മീഷന്‍ വാങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടാകില്ലായെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് – ബിജെപി അക്രമങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ സംശയം ഉണ്ടാക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ നിന്ന് സ്വര്‍ണം അയച്ചയാളെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. ബിജെപി നേതാക്കളിലേക്ക് എത്തുന്നുവെന്നു കണ്ടപ്പോള്‍ അന്വേഷണം മരവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights Kodiyeri Balakrishnan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top