Advertisement

തൃശൂരിൽ 484 പേർക്ക് കൊവിഡ്; 482 പേരും സമ്പർക്ക രോഗികൾ

September 29, 2020
Google News 1 minute Read
thrissur covid update today

തൃശൂർ ജില്ലയിൽ ഇന്ന് 484 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,833 ആണ്. അസുഖബാധിതരായ 7834 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

Read Also : കൊല്ലത്ത് 583 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് 935 പേർക്ക് കൊവിഡ്

ഇന്ന് ജില്ലയിൽ സമ്പർക്കം വഴി 482 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രണ്ട്ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

9514 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 321 പേരെയാണ് ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. 2467 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3094 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 151711 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights thrissur covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here