Advertisement

കൊല്ലത്ത് 583 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് 935 പേർക്ക് കൊവിഡ്

September 29, 2020
Google News 1 minute Read
kollam thiruvananthapuram covid update

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധയുണ്ടായത് 583 പേർക്കാണ്. ഇതിൽ 566 പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെ. 3 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും രോഗം ബാധിച്ചു. ജില്ലയിൽ ഇന്ന് മൂന്ന് മരണം കൂടി ഔദ്യോഗികമായി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. തെക്കേമുറി സ്വദേശി കുഞ്ഞുമോൻ, പെരുമ്പുഴ സ്വദേശി മുരളീധരൻപിള്ള, അഞ്ചൽ സ്വദേശിനി ഐഷാബീവി എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. 262 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Read Also : കോട്ടയത്ത് 336 പേർക്ക് കൊവിഡ്; എറണാകുളത്ത് 859 പേർക്ക് കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 935 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 898 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 30 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 433 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. രണ്ട് മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 10405 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Story Highlights kollam thiruvananthapuram covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here