കോട്ടയത്ത് 336 പേർക്ക് കൊവിഡ്; എറണാകുളത്ത് 859 പേർക്ക് കൊവിഡ്

kottayam ernakulam covid update

കോട്ടയം ജില്ലയില്‍ പുതുതായി 336 പേർക്ക് കൊവിഡ്. 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒന്‍പതു പേരും രോഗബാധിതരായി. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10263 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 6308 പേര്‍ രോഗമുക്തി നേടി. 3941 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. രോഗം ഭേദമായ 153 പേര്‍ കൂടി ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 21284 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Read Also : ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 22 കൊവിഡ് മരണങ്ങൾ

എറണാകുളം ജില്ലയിൽ ഇന്ന് 859 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 843 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 216 പേർ ഇന്ന് രോഗമുക്തി നേടി. 7,084 പേരാണ് എറണാകുളത്ത് നിലവിൽ ചികിത്സയിലുള്ളത്.

Story Highlights kottayam ernakulam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top