ഐപിഎൽ മാച്ച് 11; സൺറൈസേഴ്സ് ബാറ്റ് ചെയ്യും; വില്ല്യംസൺ ടീമിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിനൊന്നാം മത്സരത്തിൽ ഡെൽഹി ക്യാപിറ്റസിനെതിരെ സൺറൈസേഴ്സ് ഹൈദരാബദ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡെൽഹി ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.
Read Also : ഐപിഎൽ മാച്ച് 11: സൺറൈസേഴ്സിനു വിജയിച്ചേ മതിയാവൂ; ഫൈനൽ ഇലവനിൽ മാറ്റങ്ങൾ ഉണ്ടായേക്കും
ഡൽഹി നിരയിൽ ഒരു മാറ്റമുണ്ട്. അവേഷ് ഖാനു പകരം ഇഷാന്ത് ശർമ്മ ടീമിലെത്തി. പരുക്കേറ്റ് പുറത്തായിരുന്ന ഇഷാന്ത് കഴിഞ്ഞ ദിവസമാണ് പരിശീലനം പുനരാരംഭിച്ചത്. സൺറൈസേഴ്സിൽ രണ്ട് മാറ്റങ്ങളുണ്ട്. മുഹമ്മദ് നബിക്ക് പകരം കെയിൻ വില്ല്യംസണും വൃദ്ധിമാൻ സാഹയ്ക്ക് പകരം ജമ്മു കശ്മീർ യുവ ഓൾറൗണ്ടർ അബ്ദുൽ സമദും ടീമിലെത്തി.
യഥാക്രമം പോയിൻ്റ് ടേബിളിൽ ആദ്യവും അവസാനവുമുള്ള രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് മത്സരം. ഡൽഹി കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചപ്പോൾ സൺറൈസേഴ്സ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ജയിക്കാനുറച്ചാണ് സൺറൈസേഴ്സ് ഇറങ്ങുക.
Story Highlights – Sunrsers Hyderabad Delhi Capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here