കൊവിഡ് ബാധിച്ച് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഇന്ന് രണ്ട് മരണം

covid 19, coronavirus, kottayam

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകൻ അഞ്ച് മാസം മാത്രം പ്രായമുള്ള മുഹമ്മദ് റസിയാനാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളദ് ആശുപത്രിയിലായിരുന്നു മരണം.

പനിയെ തുടർന്ന് ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കുഞ്ഞിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പനി കടുത്തതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആറേ കാലോടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആന്റിജൻ പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

Read Also :നിയമഭേദഗതി ആലോചനയിൽ; സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം

എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചത് വരാപ്പുഴ സ്വദേശി ജോർജാ(85)ണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top