Advertisement

ധീരതയ്ക്കുള്ള അവാർഡ് നേടി ഒരു എലി…

September 30, 2020
Google News 2 minutes Read

സാഹസിക പ്രവർത്തികൾകൊണ്ട് ധീരതയ്ക്കുള്ള അവാർഡുകൾ നേടുന്ന നിരവധി മനുഷ്യരെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ധീരതയ്ക്കുള്ള അവാർഡ് നേടിയ ഒരു എലിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

കംമ്പോഡിയയിലെ കുഴിബോംബുകൾ കണ്ടെത്തുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്ത് ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തിൽപ്പെട്ട മഗാവയെന്ന എലിയാണ് ധീരതയ്ക്കുള്ള അവാർഡ് നേടിയെടുത്തത്. മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം നൽകുന്ന ബ്രിട്ടീഷ് ചാരിറ്റിയായ ‘പിപ്പിൾസ് ഡിസ്‌പെൻസറി ഫോർ സിക്ക് ആനിമൽസി’ (പി.ഡി.എസ്.എ)ന്റെ പരമോന്നത ബഹുമതിയാണ് മഗാവ നേടിയത്. ഈ ബഹുമതി നേടിയിട്ടുള്ള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ.

കഴിഞ്ഞ അഞ്ചു വർഷമായി കുഴിബോംബുകൾ കണ്ടെത്തുന്ന ജോലിയായതിനാൽ, ‘ഹീറോ റാറ്റ്’ എന്നാണ് മഗാവ അറിയപ്പെടുന്നത്. ഏഴുവയസുള്ള മഗാവ 39 കുഴിബോംബുകളും 28-ലേറെ വെടിക്കോപ്പുകളും ഇതിനോടകം ഈ കണ്ടെത്തിക്കഴിഞ്ഞു. മികച്ച ഘ്രാണ ശക്തിക്ക് പുറമേ ഹാൻഡിലറിലെ സെൻസറുകളും ബോംബുകൾ കണ്ടെത്താൻ മഗാവയെ സഹായിക്കുന്നുണ്ട്.

സാധാരണ എലികളിൽ നിന്ന് വ്യത്യസ്തമായി കവിളിൽ ചെറു സഞ്ചികളുള്ള വിഭാഗത്തിൽപെടുന്നവരാണ് ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റുകൾ. 1975-1988 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി 50 ലക്ഷത്തിലധികം കുഴിബോംബുകളാണ് കംബോഡിയയിൽ സ്ഥാപിച്ചിരുന്നു. 64,000-ലേറെ ആൾക്കാരാണ് കുഴിബോംബ് പൊട്ടിയുള്ള സ്‌ഫോടനത്തിൽ മരണപ്പെട്ടിട്ടുള്ളത്. അത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴും കംബോഡിയയിൽ നടക്കുന്നത്.

Story Highlights A rat who won the award for bravery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here