ബാബറി മസ്ജിദ് കേസിൽ നിർണായക വിധി ഇന്ന്

ബാബറി മസ്ജിദ് തകർത്ത കേസിൽ നിർണായക വിധി ഇന്ന്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവർ അടക്കം 32 പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എൽ.കെ. അഡ്വാനി കോടതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ. കെ.കെ. മിശ്ര 24നോട് പറഞ്ഞു. ഉമാഭാരതിയും കല്യാൺസിംഗും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
ബാബറി മസ്ജിദ് തകർത്ത് 27 വർഷം, ഒൻപത് മാസം, 24 ദിവസം. വിധി പറയാൻ സുപ്രിംകോടതി അനുവദിച്ച അവസാന തീയതിയും കൂടിയാണ് ഇന്ന്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ. കുറ്റപത്രത്തിൽ ആകെ 49 പ്രതികൾ. 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികൾ. മുൻ ഉപപ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളീ മനോഹർ ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും, രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ്, ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ.
Read Also :ആര്‍എസ്എസ് നേതാവിന്റെ സ്‌കൂളില്‍ ബാബറി മസ്ജിദ് പൊളിക്കുന്നത് പുനരാവിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍
സുപ്രിംകോടതി നിർദേശപ്രകാരം ഗൂഢാലോചനക്കുറ്റവും, ബാബറി മസ്ജിദ് തകർത്തതും ഒരുമച്ചാക്കിയാണ് വിചാരണ നടത്തിയത്. പ്രതികൾ നേരിട്ട് ഹാജരായില്ലെങ്കിലും കോടതിക്ക് വിധി പറയേണ്ടി വരുമെന്ന് അഡ്വാനി അടക്കം 25 പ്രതികളുടെ അഭിഭാഷകൻ കെ.കെ. മിശ്ര പറഞ്ഞു. കേസിലെ വിധി പറയാൻ മാത്രം വിരമിക്കൽ തീയതി നീട്ടിയ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് വിധിക്ക് പിന്നാലെ വിരമിക്കും.
Story Highlights – Babri masjid case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here