Advertisement

മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് : പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം

September 30, 2020
Google News 1 minute Read
center asks RBI to eliminate interest loan repayment during moratorium

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു. 24 എക്‌സ്‌ക്ലൂസീവ്.

മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്. യോഗ്യമായ അകൗണ്ടുകൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകണമെന്നും കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എൻപിഎ ആക്കരുതെന്നും ധനമന്ത്രാലയം ആർബിഐയോട് പറഞ്ഞു.

അടുത്ത ദിവസം സുപ്രിംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കാൻ തക്ക നിർദേശം തയാറാക്കാനാണ് ആവശ്യപ്പെട്ടത്. രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നൽകാൻ ആർബിഐ ബാങ്കുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. മാർച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണിൽ ഇത് ഓഗ്സ്റ്റ് മാസം വരെ നീട്ടിയെങ്കിലും മോറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിച്ചു.

Story Highlights RBI, moratorium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here