ഗൂഗിൾ മീറ്റിൽ ഒരു മണിക്കൂർ നിയന്ത്രണം ഇല്ല; സേവനം സൗജന്യമായി തുടരും

ഒരു മണിക്കൂറിനു ശേഷം വിഡിയോ മീറ്റുകൾക്ക് പണം ഈടാക്കുമെന്ന റിപ്പോർട്ടുകളെ തള്ളി ഗൂഗിൾ മീറ്റ്. ഒരു മണിക്കൂർ നിയന്ത്രണം ഉണ്ടാവില്ലെന്നും സേവനങ്ങൾ സൗജന്യമായി തുടരുമെന്നും അധികൃതർ അറിയിച്ചു. അടുത്ത വർഷം മാർച്ച് 31 വരെ സൗജന്യ സേവനങ്ങൾ തുടരും. അനുവദിക്കുകയാണെന്ന് ഗുഗിള്‍ മീറ്റ് പ്രൊഡക്ട് മാനേജര്‍ സമീര്‍ പ്രഥാന്‍ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
Read Also : നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി
കഴിഞ്ഞ ഏപ്രിലിൽ കമ്പനി തന്നെയാണ് സെപ്തംബർ 30 വരെ സൗജന്യ മീറ്റുകൾ അനുവദിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ, തത്കാലം സേവനം തുടരാനാണ് കമ്പനിയുടെ തീരുമാനം. “യാത്രകൾ കുരയുകയും കുടുംബങ്ങൾ ഒത്തുചേരുകയും ചെയ്യുന്ന ഒരു ഹോളിഡേ സീസൺ ആണ് മുന്നിലുള്ളത്. പിടിഎ മീറ്റിംഗുകളും വിവാഹവും വിഡിയോ കോളിലൂടെ നടത്തുകയാണ്. ഇതിനായി ഗൂഗിൾ മീറ്റിനെ ആശ്രയിക്കുന്നവരെ വരും മാസങ്ങളിലും പിന്തുണക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. പരിധിയില്ലാത്ത കോളുകൾ 2021 മാർച്ച് 31 വരെ തുടരും.”- സമീർ പ്രഥാൻ അറിയിച്ചു.
Story Highlights – google extends free meetings on Google Meet until March 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here