Advertisement

കെ.എസ്.ആർ.ടി.സി ബസിന്റെ വഴിമുടക്കി ബൈക്ക് യാത്രികൻ; 10,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്

September 30, 2020
Google News 1 minute Read

കണ്ണൂർ പയ്യന്നൂരിൽകെ.എസ്.ആർ.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോർ വാഹന വകുപ്പ് 10,500 രൂപ പിഴ ഈടാക്കി. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയാണ് നിയമ ലംഘനത്തിന് തെളിവായത്. പയ്യന്നൂർ സബ് ആർ.ടി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ കേസ് കൂടിയാണിത്.

കണ്ണൂരിൽ നിന്ന് കാസർഗോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിലാണ് ഒരാൾ ബൈക്കുമായി വഴിമുടക്കിയത്. ഇക്കഴിഞ്ഞ 26നായിരുന്നു സംഭവം. പയ്യന്നൂർ പെരുമ്പ മുതൽ വെള്ളൂർ വരെയുള്ളഅഞ്ച് കിലോമീറ്ററോളം ദൂരം ഇയാൾ ബസിന് സൈഡ് കൊടുത്തില്ല. ബസിലുള്ള ഒരു യാത്രക്കാരനാണ് സംഭവം മൊബൈൽ ക്യാമറയിൽ പകർത്തിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി എ.ടി.ഒ, ആർ.ടി.ഒയ്ക്ക് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂർ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. പയ്യന്നൂർ സബ് ആർ.ടി ഓഫീസാണ് നടപടിയെടുത്തത്.

ഇന്നലെ ഇയാളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി 10,500 രൂപ പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയപയ്യന്നൂർ സബ് ആർ.ടി ഓഫീസിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ് കൂടിയാണിത്.

Story Highlights KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here