Advertisement

ലൈഫ് മിഷൻ കേസ്: യൂണിടാക് ഉടമയെയും ലൈഫ് മിഷൻ തൃശൂർ കോർഡിനേറ്ററെയും സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു

September 30, 2020
1 minute Read
life mission flat

ലൈഫ് മിഷൻ കേസിൽ യൂണിടാക് ഉടമയയെയും ലൈഫ് മിഷൻ തൃശൂർ കോർഡിനേറ്ററെയും സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, ഭാര്യ സീമ, ലൈഫ് മിഷൻ തൃശൂർ കോർഡിനേറ്റർ ലീൻസ് ഡേവിഡ് എന്നിവർ കൊച്ചിയിലെ സിബിഐ യൂണിറ്റ് ഓഫീസിലെത്തി. രണ്ടാം തവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പത്ത് മണിക്കൂറോളം ലീൻസ് ഡേവിഡിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സന്തോഷ് ഈപ്പനെയും ഭാര്യയെയും ഏജൻസി ചോദ്യം ചെയ്തത്.

Read Also : ലൈഫ് മിഷൻ ഇടപാട് കേസ്; സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ

അതേസമയം കേസിൽ അഴിമതി നിരോധന നിയമം ഉൾപ്പെടുത്താൻ സിബിഐ നിയമോപദേശം തേടി. കരാർ ലഭിക്കാൻ യൂണിടാക്, സ്വപ്ന വഴി ഉദ്യോഗസ്ഥർക്ക് കൈകൂലി നൽകിയതായി സിബിഐ കണ്ടെത്തിയ സാഹചര്യത്തിലാണിത്.

ലൈഫ് മിഷൻ കേസിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളായിരുന്നു സിബിഐ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക്ക് സ്വപ്ന വഴി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി സിബിഐക്ക് തെളിവ് ലഭിച്ചു. അതുകൊണ്ടുതന്നെ അഴിമതി നിരോധന നിയമം ഉൾപ്പെടുത്താൻ സിബിഐ നിയമോപദേശം തേടി. ഇതിനുള്ള തെളിവുകൾ ലഭിച്ചത് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വീട്ടിലും, ഓഫീസിലും നടത്തിയ പരിശോധനയിലാണ്. സന്തോഷ് ഈപ്പന്റെ മൊഴിയിലും കൈക്കൂലി നൽകിയതിന്റെ സൂചനയുണ്ട്.

Story Highlights life mission, cbi, unitech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top