എം എസ് ധോണി വെബ് സീരീസ് നിർമ്മിക്കുന്നു

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി വെബ് സീരീസ് നിർമ്മാണത്തിലേക്ക് കടക്കുന്നു. പൗരാണിക കഥ ആസ്പദമാക്കിയുള്ള സൈ-ഫൈ വെബ് സീരീസാണ് ധോണിയുടെ നിർമ്മാണക്കമ്പനിയായ ധോണി എൻ്റർടെയിന്മെൻ്റ് നിർമ്മിക്കുക. 2019ൽ ‘റോർ ഓഫ് ദി ലയൺ’ എന്ന പേരിൽ ഒരു ഡോക്യുമെൻ്ററിയാണ് ധോണി എൻ്റർടെയിന്മെൻ്റ് ആദ്യമായി നിർമ്മിച്ചത്.
Read Also : എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് എലിസ ഹീലി
പുതുമുഖ എഴുത്തുകാരനായ ഒരാളുടെ പുസ്തകത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തിറക്കുക. പുസ്തകം ഇതുവരെ പുറത്തിറക്കിയിട്ടില്ല. ആവേശജനകമായ ഒരു സീരീസാവും ഇതെന്ന് ധോണിയുടെ ഭാര്യയും പ്രൊഡക്ഷൻ കമ്പനിയുടെ എംഡിയുമായ സാക്ഷി ധോണി അറിയിച്ചു.
“ഈ പുസ്തകം പൗരാണികമായ ഒരു സൈഫൈ കഥയാണ്. നിഗൂഢനായ ഒരു അഘോരിയെ ഒരു ഹൈടെക് സംവിധാനം തടവിലാക്കുന്നു. അഘോരി പുരാതനകാലത്തെ മിത്തുകളും നിലവിലെ വിശ്വാസങ്ങളും വരാനുള്ള കാര്യങ്ങളും വെളിപ്പെടുത്തുന്നു.”- സാക്ഷി ധോണി പറഞ്ഞു.
കബിർ ഖാൻ സംവിധാനം ചെയ്ത ‘റോർ ഓഫ് ദ ലയൺ’ ഒത്തുകളി വിവാദത്തിൽ വിലക്കു നേരിട്ടതിനു ശേഷം തിരികെ ഐപിഎലിലേക്കെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ കഥയാണ് പറഞ്ഞത്.
Story Highlights – MS Dhoni To Produce Web Series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here