ഐപിഎൽ മാച്ച് 12; രാജസ്ഥാന് കൊൽക്കത്തയുടെ വെല്ലുവിളി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 12ആം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച രാജസ്ഥാനും, ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ മത്സരത്തിലൂടെ വിജയവഴിയിൽ തിരികെയെത്തിയ കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശമാകും.
Read Also : ബൗളർമാർ തിളങ്ങി; സൺറൈസേഴ്സിന് ആദ്യ ജയം
ഷാർജയിലെ ബാറ്റിംഗ് കണ്ടീഷനിലായിരുന്നു രാജസ്ഥാൻ്റെ ആദ്യ രണ്ട് മത്സരങ്ങളും. അതുകൊണ്ട് തന്നെ അത്തരം ഒരു സാഹചര്യത്തിൽ നിന്ന് ദുബായിലേക്കെത്തുമ്പോൾ ടീം എങ്ങനെ അഡാപ്റ്റ് ചെയ്യും എന്നത് നിർണായകമാവും. കൊൽക്കത്തയും ദുബായിൽ ആദ്യമായാണ് കളിക്കുന്നത്. ഇരു ടീമുകളും ആദ്യമായി ദുബായിൽ കളിക്കുന്നതുകൊണ്ട് തന്നെ പിച്ചിനെപ്പറ്റി വ്യക്തമായ ധാരണ ഇരുവർക്കും ഉണ്ടാവില്ല. ഇതുവരെ സീസണിൽ ഉണ്ടായ രണ്ട് ഡെത്ത് ഓവറുകളും ഇതേ സ്റ്റേഡിയത്തിലായിരുന്നു എന്നത് മത്സരം ആവേശകരമാവും എന്ന പ്രതീക്ഷ നൽകുന്നുണ്ട്.
രാജസ്ഥാൻ റോയൽസ് ഏറെക്കുറെ സെറ്റാണ്. സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും തന്നെയാണ് ബാറ്റിംഗ് നിരയിലെ പ്രതീക്ഷകൾ. ജോസ് ബട്‌ലർ കൂടി ഫോമിലേക്ക് തിരികെ എത്തിയാൽ രാജസ്ഥാൻ ബാറ്റിംഗ് വളരെ കരുത്താർജിക്കും. റോബിൻ ഉത്തപ്പ, റിയൻ പരഗ്, രാഹുൽ തെവാട്ടിയ എന്നിവർ അടങ്ങിയ മധ്യനിര എങ്ങനെ പ്രകടനം നടത്തുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. പ്രത്യേകിച്ച് ഉത്തപ്പയുടെ മോശം ഫോം മനൻ വോഹ്റക്ക് വഴി തെളിച്ചേക്കും. പരഗും മികച്ച ഇന്നിംഗ്സുകൾ കാഴ്ചവെച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഒരു അവിശ്വസനീയ ഇന്നിംഗ്സ് കാഴ്ച വെച്ച തെവാട്ടിയ എല്ലാ മത്സരത്തിലും അത്തരം ഒരു പ്രകടനം ആവർത്തിക്കും എന്ന് കരുതുന്നത് മണ്ടത്തരമാണ്.
Read Also : ഐപിഎൽ മാച്ച് 11; സൺറൈസേഴ്സ് ബാറ്റ് ചെയ്യും; വില്ല്യംസൺ ടീമിൽ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് നിരയിൽ ശുഭ്മൻ ഗിൽ തന്നെയാണ് പ്രതീക്ഷ. ഓയിൻ മോർഗൻ മധ്യനിരക്ക് നൽകുന്ന ബാലൻസും വളരെ മികച്ചതാണ്. ഓപ്പണിംഗിൽ തുടർച്ചയായി പരാജയപ്പെടുന്ന നരേനെ ആ സ്ഥാനത്തു നിന്ന് മാറ്റിയേക്കും. മധ്യനിരയിൽ ഫോം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന ദിനേശ് കാർത്തികിനെ ഓപ്പണിംഗിലേക്ക് നിയമിക്കാനിടയുണ്ട്. നിതീഷ് റാണയെയും ഓപ്പണിംഗിൽ പരിഗണിക്കാം. കുൽദീപ് യാദവിൻ്റെ ഫോമും കൊൽക്കത്ത മാനേജ്മെൻ്റിനു തലവേദനയാണ്. പക്ഷേ, അദ്ദേഹവും ടീമിൽ തുടരാൻ തന്നെയാണ് സാധ്യത. 7 ഓപ്ഷനുകളുടെ ലക്ഷ്വറി ഉള്ളതുകൊണ്ട് തന്നെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ഇങ്ങനെ തന്നെ തുടരും. ടീമിൽ മാറ്റങ്ങളുൻ്റാവാനിടയില്ല.
Story Highlights – kolkata knight riders vs rajasthan royals preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here