‘മസ്ജിദ് സ്വയം തകർന്ന് വീണതാണോ ?’ ബാബറി മസ്ജിദ് കേസ് വിധിയിൽ സീതാറാം യെച്ചൂരി

നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂറി. വിധി അപമാനകരംമാണെന്നും മസ്ജിദ് സ്വയം തകർന്ന് വീണതാണോയെന്നും സീതാറാം യെച്ചൂരി ചോദിച്ചു. മസ്ജിദ് തകർത്തത് കുറ്റകരമെന്ന് ഭരണഘടന ബഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് പതിനൊന്ന് മണിയോടെയാണ് ബാബറി മസ്ജിദ് കേസിൽ വിധി വന്നത്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാബറി മസ്ജിദ് തകർത്ത് 27 വർഷവും ഒൻപത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.
Story Highlights – Sitaram yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here