തൃശൂർ ജില്ലയിൽ 808 പേർക്ക് കൂടി കൊവിഡ്; 155 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഇന്ന് 808 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം, 155 പേർ ജില്ലയിൽ രോഗമുക്തരായി. 5530 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13641 ആണ്. 7989 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ഇന്ന് സമ്പർക്കം വഴി 799 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 കേസുകളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ സമ്പർക്ക ക്ലസ്റ്ററുകൾ, വലപ്പാട് മണപ്പുറം ക്ലസ്റ്റർ 5, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജനറൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, മറ്റ് സമ്പർക്ക കേസുകൾ 761 എന്നിങ്ങനെയാണ്. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രന്റ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 5 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights thrissur, district covid updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top