ഇന്ന് 7695 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ

covid test

ഇന്ന് 7695 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ. 784 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം- 896, തിരുവനന്തപുരം- 835, മലപ്പുറം- 877, കോഴിക്കോട്- 910, കൊല്ലം- 808, തൃശൂർ- 781, ആലപ്പുഴ- 658, പാലക്കാട്- 413, കണ്ണൂർ- 318, കോട്ടയം- 422, കാസർഗോഡ്- 286, പത്തനംതിട്ട- 195, വയനാട്- 196, ഇടുക്കി- 105 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also : 8000 കടന്ന് കൊവിഡ് കണക്കുകൾ; ഇന്ന് 8830 പേർക്ക് കൊവിഡ്

അതേസമയം സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം- 1056, തിരുവനന്തപുരം- 986, മലപ്പുറം- 977, കോഴിക്കോട്- 942, കൊല്ലം- 812, തൃശൂർ- 808, ആലപ്പുഴ- 679, പാലക്കാട്- 631, കണ്ണൂർ- 519, കോട്ടയം- 442, കാസർഗോഡ്- 321, പത്തനംതിട്ട- 286, വയനാട്- 214, ഇടുക്കി- 157 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

123 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ- 33, തിരുവനന്തപുരം- 32, കാസർഗോഡ്- 13, കോട്ടയം- 11, എറണാകുളം- 6, പത്തനംതിട്ട-5, വയനാട-് 5, കൊല്ലം-4, തൃശൂർ- 4, ആലപ്പുഴ-3, പാലക്കാട്- 3, മലപ്പുറം-2, കോഴിക്കോട്-2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ആറ് ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 379, കൊല്ലം- 295, പത്തനംതിട്ട- 204, ആലപ്പുഴ- 302, കോട്ടയം- 128, ഇടുക്കി- 21, എറണാകുളം- 263, തൃശൂർ- 155, പാലക്കാട്- 206, മലപ്പുറം- 601, കോഴിക്കോട്- 589, വയനാട്- 51, കണ്ണൂർ- 182, കാസർഗോഡ്- 160 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,28,224 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടി.

Story Highlights covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top