ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. വെങ്കയ്യ നായിഡുവിന് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

വെങ്കയ്യ നായിഡുവിന്റെ ഭാര്യ ഉഷ നായിഡുവിനും കൊവിഡ് പരിശോധന നടത്തി. എന്നാൽ ഫലം നെഗറ്റീവാണ്. അവരും സ്വയം നിരീക്ഷണത്തിൽ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

രാജ്യസഭാ ചെയർമാൻ കൂടിയായ നായിഡു അടുത്തിടെ നടന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 25-ലേറെ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു.

Story Highlights Covid 19, venkaiah naidu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top