നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിസംബറിന് മുൻപ് അവസരങ്ങൾ നൽകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 1000 നിയമനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബീറ്റ് ഫോറസ്റ്റ് വിഭാഗത്തിൽ ജോലി നൽകും. തൊഴിൽ ലഭിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കും. എല്ലാ ഒഴിവുകളും അറിയിക്കാൻ പിഎസ്‌സിക്ക് നിർദേശം നൽകിയിട്ടുണ്ട്. പിഎസ്‌സി വഴി 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യം. പിഎസ്‌സി നിയമനങ്ങളിൽ സർക്കാർ സർവകാല റെക്കോർഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Job Vacancy, Govt of kerala, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here