Advertisement

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കൽ; മാർഗനിർദേശങ്ങൾ പുറത്ത്

October 1, 2020
Google News 1 minute Read
csez

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. കൊവിഡ് രോഗ സ്ഥിരീകരണം റിപ്പോർട്ട് ചെയ്യുന്ന യൂണിറ്റുകൾ മാത്രം മൈക്രോ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുകയും ഏഴ് ദിവസത്തേക്ക് അടച്ചിടുകയും ചെയ്യും.

Read Also : കൊല്ലത്ത് രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; കൂടുതൽ നിയന്ത്രണങ്ങൾ

മേഖലയിലെ മറ്റ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. രോഗലക്ഷണമുള്ളവർ ക്വാറന്റീനിൽ കഴിയുകയും പരിശോധന നടത്തുകയും വേണം. അവശ്യ സേവന മേഖലയിലെ സ്ഥാപനങ്ങൾ 20 ശതമാനം ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കണം. മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ ബ്രേക്ക് ദ ചെയിൻ നിർദേശങ്ങൾ പാലിക്കണമെന്നും കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ട്. ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഫ്ളയിംഗ് സ്‌ക്വാഡുകൾ രൂപീകരിക്കും. ജില്ലയിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫ്ളയിംഗ് സ്‌ക്വാഡുകളാണ് നിരീക്ഷിക്കുന്നത്. ഇതിന് പുറമെ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി. വിവാഹങ്ങൾക്ക് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമാണ് അനുമതി. കച്ചവട സ്ഥാപനങ്ങളിൽ ഒരേസമയം അനുവദിക്കാവുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ആദ്യമായി എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. ഇന്നലെ 1056 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 896 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

Story Highlights covid 19, ernakulam, csez

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here