Advertisement

ഐപിഎൽ: കിംഗ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

October 1, 2020
1 minute Read

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 192 വിജയലക്ഷ്യം പിന്തുടർന്ന കിംഗ്‌സ് ഇലവൻ പഞ്ചാബിന് 20 ഓവറിൻ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ.

തുടക്കത്തിൽ മികച്ച പ്രകടനമാണ് പഞ്ചാബ് കാഴ്ചവച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ കെ.എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് പാഞ്ചാബിന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ വൈകാതെ തന്നെ കളി മുംബൈ ഇന്ത്യൻസ് വരുതിയിലാക്കി. 18 പന്തിൽ നിന്ന് 25 റൺസെടുത്ത മായങ്കിനെ ബുംറ പുറത്താക്കി. പിന്നാലെ മൂന്നു പന്ത് മാത്രം നേരിട്ട കരുൺ നായർ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ പുറത്തായി. 19 പന്തിൽ 17 റൺസെടുത്ത കെ.എൽ രാഹുലും പുറത്തായതോടെ പഞ്ചാബ് പ്രതിരോധത്തിലായി. തുടർന്ന് നാലാം വിക്കറ്റിൽ ഒന്നിച്ച നിക്കോളാസ് പുരനും ഗ്ലെൻ മാക്സ്വെല്ലും ചേർന്ന് സ്‌കോർ 101 വരെ എത്തിച്ചു. 27 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 44 റൺസെടുത്ത പുരൻ മാത്രമാണ് പഞ്ചാബ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകൾ നേരിട്ട രോഹിത് മൂന്നു സിക്സും എട്ട് ഫോറുമടക്കം 70 റൺസെടുത്തു. ഇഷാൻ കിഷനൊപ്പം രോഹിത് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 32 പന്തിൽ നിന്ന് 28 റൺസെടുത്താണ് കിഷൻ പുറത്തായത്. തുടർന്ന് തകർത്തടിച്ച കിറോൺ പൊള്ളാർഡ് – ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈ സ്‌കോർ 191 ൽ എത്തിച്ചത്.

Story Highlights IPL, Mumbai Indians, Kings eleven punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top