ഉത്തരേന്ത്യയെ നടുക്കി മൂന്ന് പീഡനങ്ങൾ; ഉത്തർ പ്രദേശിൽ പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു; മധ്യപ്രദേശിൽ രണ്ട് പീഡനങ്ങൾ

ഉത്തർ പ്രദേശിൽ വീണ്ടും ക്രൂര പീഡനം. ബൽറാംപൂരിൽ പീഡനത്തിന് ഇരയായ ദലിത് യുവതി മരിച്ചു. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.
പീഡനത്തിന് ശേഷം യുവതിയുടെ കാല് തല്ലിയൊടിക്കുകയും, പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ബൽറാംപൂർ പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടിലിൽ നിന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സഹോദരനൊപ്പം കുടിലിൽ ഉറങ്ങിക്കിടന്ന ബാലികയെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഖാർഗോണിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്.
Story Highlights – three rape shocks north india
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News