Advertisement

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

June 30, 2025
Google News 2 minutes Read

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചലിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ മിന്നൽ പ്രായത്തിൽ കാണാതായ ഏഴ് തൊഴിലാളികയുള്ള തെരച്ചിൽ ഇന്നും തുടരും.

ഒഡിഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശത്തെ സ്ഥലങ്ങൾ വെള്ളത്തിനടിയിൽ ആയി. മദ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് ചാർ ധാം തീർത്ഥാടന യാത്ര നിർത്തിവച്ചിരിക്കുകയാണ്. തീർത്ഥാടകർ ശ്രീനഗർ, രുദ്രപ്രയാഗ്, വികാസ്‌നഗർ, ബാർകോട്ട് തുടങ്ങിയ സ്ഥലങ്ങളിലാണുള്ളത്. യമുനോത്രി, ഗംഗോത്രി ഹൈവേകൾ മണ്ണിടിച്ചിലിൽ തടസപ്പെട്ടു. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്‌രി, പൗരി, ചമ്പാവത്, ബാഗേശ്വർ, ഉദം സിംഗ് നഗർ, ഹരിദ്വാർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Story Highlights : Heavy rain in North India, IMD issues red alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here