ശബരിഗിരി പവർഹൗസിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചു

ശബരിഗിരി പവർഹൗസിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചു. നിലയത്തിന്റെ സ്വിച്ച് യാർഡിലെ ട്രാൻസ്‌ഫോർമറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
Read Also : ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചു; അസമിലെ നദിയിൽ തീപിടുത്തം
ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാർഡിലെ ട്രാൻസ്‌ഫോർമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച് ആളിക്കത്തിയതിനെ തുടർന്ന് കറണ്ട് ട്രാൻസ്‌ഫോർമർ( സി ടി) പൊട്ടിത്തെറിക്കുകയായിരുന്നു. ഇടമൺ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്ന് പോകുന്നത്. അതിൽ ഒരു ലൈനിലെ കറണ്ട് ട്രാൻസ്‌ഫോർമറാണ് പൊട്ടിതെറിച്ചത്.
ജീവനക്കാർ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയിൽ നിന്നും മൂഴിയാർ പൊലീസും സീതത്തോട് ഫയർ സ്റ്റേഷനിലെ ജീവനക്കാരും പവർ ഹൗസിലെ ജീവനക്കാരും ചേർന്ന് തീ അണച്ചു.
Story Highlights – sabarigiri powerplant explosion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here