ഞങ്ങളാണ് ബാബരി മസ്ജിദ് തകർത്തത്; അടുത്ത ലക്ഷ്യം മഥുരയും കാശിയും: കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ്

ബാബരി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട സിബിഐ സ്പെഷ്യൽ കോടതി വിധിക്ക് പിന്നാലെ പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ജയ് ഭഗ്‌വാൻ ഗോയൽ. തങ്ങളാണ് ബാബരി മസ്ജിദ് തകർത്തതെന്നും ഇനി മഥുരയും കാശിയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗോയൽ പറഞ്ഞു. വിധിക്ക് ശേഷം കോടതിയുടെ പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോയൽ.
Read Also : ‘മസ്ജിദ് സ്വയം തകർന്ന് വീണതാണോ ?’ ബാബറി മസ്ജിദ് കേസ് വിധിയിൽ സീതാറാം യെച്ചൂരി
“എനിക്ക് സമ്മർദ്ദമൊന്നും ഉണ്ടായിരുന്നില്ല. കോടതി എന്നെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു എങ്കിലും ഞാൻ അത് സ്വീകരിക്കുമായിരുന്നു. രാജ്യം സന്തോഷത്തിലാണ്. രാമഭക്തർ സന്തോഷത്തിലാണ്. ഞങ്ങൾ എല്ലാം ആഗ്രഹിച്ച രാമക്ഷേത്രം അവിടെ പണിയുകയാണ്. അത് പൊളിച്ചില്ലായിരുന്നെങ്കില്‍ അവിടെ വീണ്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുമായിരുന്നില്ല. സിബിഐ അപ്പീല്‍ പോവുന്നതില്‍ ആശങ്കയില്ല. സുപ്രിം കോടതിയിലും ഞങ്ങൾ അവരെ നേരിടും. കോടതിയെക്കാള്‍ വലുതല്ല സിബിഐ. കാശിയും മഥുരയുമാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം.”- ഗോയൽ പറഞ്ഞു.
Read Also : ബാബറി മസ്ജിദ് കേസിലെ കോടതി വിധി; ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്
കഴിഞ്ഞ ദിവസമാണ് ബാബരി മസ്ജിദ് കേസിൽ വിധി വന്നത്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ 32 പ്രതികളെയും കോടതി വെറുതെ വിട്ടു. ബാബരി മസ്ജിദ് തകർത്ത് 27 വർഷവും ഒൻപത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്. മുൻ ഉപ പ്രധാനമന്ത്രി എൽ കെ അദ്വാനി, മുൻ കേന്ദ്രമന്ത്രിമാരായ മുരളീ മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവർ അടക്കമുള്ളവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
Story Highlights – We Demolished Babri Masjid Says Jai Bhagwan Goyal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here