Advertisement

നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

October 2, 2020
Google News 1 minute Read

സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പിന്നാലെ കോഴിക്കോടും കോട്ടയത്തുമാണ് നിരോധനാജ്ഞ. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകളിൽ 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here