എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 1,042 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ വീണ്ടും ആയിരം കടന്ന് പ്രതിദിന കൊവിഡ് കണക്ക്. ഇന്ന് 1,042 പേർക്ക് രോഗം സ്ഥിരീകരിച്ചു. 851 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9,420 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് 212 പേർ കൂടി രോഗമുക്തി നേടി. എറണകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ പരിശോധന കർശനമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 9258 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂർ 812, പാലക്കാട് 633, കണ്ണൂർ 625, ആലപ്പുഴ 605, കാസർഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 പേർക്കാണ് കൊവിഡിനെ തുടർന്ന് ഇന്ന് ജീവൻ നഷ്ടമായത്.

Story Highlights covid spreads sharply in Ernakulam district; Today, 1,042 people have been diagnosed with the disease

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top