ഹത്‌റാസ്: പ്രതിഷേധം ശക്തം; ഡല്‍ഹിയിലെ പ്രാര്‍ഥനാ ചടങ്ങില്‍ പ്രിയങ്ക ഗാന്ധിയും

Hathras; Priyanka Gandhi attended prayer service in Delhi

ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. ഡല്‍ഹിയിലെ വാത്മീകി ടെമ്പിളില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പങ്കെടുത്തു. നമ്മുടെ സഹോദരിക്ക് നീതി ഉറപ്പാക്കുമെന്ന് പ്രിയങ്ക പ്രാര്‍ത്ഥനാ ചടങ്ങിന് എത്തിയവരോട് പറഞ്ഞു. അവള്‍ക്ക് നീതി ലഭിക്കുംവരെ നമ്മള്‍ നിശബ്ദരാകില്ലെന്നും ഹിന്ദു ആചാര പ്രകാരം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകപോലും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു.

ജന്തര്‍ മന്തറില്‍നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അപകടകരമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ താന്‍ പങ്കെടുക്കും. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി തേടുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. എന്നാല്‍ ഇന്ത്യാഗേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ സംഘടിക്കുന്നത് തടയുമെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

Story Highlights Hathras; Priyanka Gandhi attended prayer service in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top